
ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം നല്‍കുന്ന കൊറോണ വൈറസ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ പ്രവാസി ഇന്ത്യക്കാരും പാലിക്കണമെന്ന് കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ ദുബായ് ആരോഗ്യ വകുപ്പിന്റെ 800342 എന്ന നമ്പറിലോ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ 042301000 എന്ന നമ്പറിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ബന്ധപ്പെടാം. ഫോണ്‍: 043971222, 043971333. കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍, ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയും വിവരങ്ങള്‍ അറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam