ബഹ്റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

By Web TeamFirst Published Feb 24, 2020, 12:48 PM IST
Highlights

രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം

മനാമ:  ബഹ്റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. ഇറാനില്‍ നിന്നെത്തിയ ബഹ്‍റൈന്‍ പൗരന് കൊറോണ ബാധയുണ്ടോ എന്ന് സംശയം നിലനിന്നിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്‍ററിലേക്ക് ഉടന്‍ മാറ്റി. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ചികിത്സ പുരോഗമിക്കും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

വൈറസ് കൂടുതല്‍ പേരിലേക്ക് പരക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുകയോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുകയോ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 444 എന്ന നമ്പറില്‍ ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങല്‍ പാലിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു. 


 

click me!