കൊറോണ വൈറസ്; യുഎഇയില്‍ ഒരു സ്ത്രീ മരിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധം

By Web TeamFirst Published Feb 6, 2020, 9:41 PM IST
Highlights

ഫിലിപ്പൈനി വനിത യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അഭ്യൂഹം പരന്നിരുന്നു.  തുടര്‍ന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അധികൃതര്‍ നിഷേധിച്ചത്. 

ദുബായ്: കൊറോണ വൈറസ് ബാധയേറ്റതിനെ തുടര്‍ന്ന് ദുബായില്‍ ഒരു സ്ത്രീ മരിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ദബായ് മീഡിയ ഓഫീസ് അറിയിച്ചു. ഫിലിപ്പൈനി വനിത യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അഭ്യൂഹം പരന്നിരുന്നു.  തുടര്‍ന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അധികൃതര്‍ നിഷേധിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു ഫിലിപ്പൈന്‍ വനിത മരിച്ചുവെന്നും ഇവര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ലെന്നും മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

click me!