പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജന്മാര്‍; 5,600 പേനകളും വസ്‍ത്രങ്ങളും പിടിച്ചെടുത്തു

By Web TeamFirst Published Oct 14, 2021, 2:50 PM IST
Highlights

നിരോധിത വസ്‍തുക്കള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്താനും കര്‍ശന പരിശോധന നടത്താനുമാണ് കസ്റ്റംസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പനയ്‍ക്കായി കൊണ്ടുവന്ന വ്യാജ ഉത്പന്നങ്ങള്‍ (counterfeit products of well known brands) കുവൈത്തില്‍ (Kuwait) പിടികൂടി. ഒരു അറബ് രാജ്യത്തുനിന്ന് വ്യോമ മാര്‍ഗമാണ് ഇവ രാജ്യത്ത് എത്തിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ (Customs officials) വിശദമായ പരിശോധന നടത്തുകയായിരുന്നു.

കുവൈത്ത് കസ്റ്റംസ് ഡയറക്ടര്‍ ജമാല്‍ അല്‍ ജലാവിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ശന പരിശോധന നടത്തുന്നത്. നിരോധിത വസ്‍തുക്കള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്താനും കര്‍ശന പരിശോധന നടത്താനുമാണ് കസ്റ്റംസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍ കസ്റ്റംസ് വെയര്‍ഹൌസ് അധികൃതരും പബ്ലിക് ആന്റ് പ്രൈവറ്റ് കസ്റ്റംസ് വെയര്‍ഹൌസ് അധികൃതരും നടത്തിയ പരിശോധനയിലാണ് പ്രമുഖ വസ്‍ത്ര, പേന ബ്രാന്‍ഡുകളുടെ വ്യാജന്മാരെ കണ്ടെത്തിയത്. 5600 പേനകളും 600 വസ്‍ത്രങ്ങളും ഇങ്ങനെ പിടിച്ചെടുത്തതായി കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

click me!