
റിയാദ്: സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടി ശരിയായ സമയത്തെ ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോട് നന്ദി പറയുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസിന്റെ പങ്കാളിത്തത്തോടെ ഗസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്‌ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി അംഗങ്ങൾ സ്പാനിഷ് തലസ്ഥാനമായി മാഡ്രിഡിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ രാജ്യങ്ങൾ ചരിത്രത്തിന്റെയും നീതിയുടെയും വശമാണ് തെരഞ്ഞെടുത്തതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയിൽ മാനുഷിക ദുരന്തം തുടരുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രത്യാശയുടെ വെളിച്ചമാകാനുള്ള ശരിയായ നിമിഷമാണിത്.
ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുകയും മറ്റുള്ളവർ നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സമാധാനത്തിലേക്കുള്ള വഴിയാണ് മുന്നോട്ടുള്ള വഴി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിലൂടെയുമാണത്. ഞങ്ങൾക്ക് ഉടനടി വെടിനിർത്തൽ ആവശ്യമാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന് ഉടനടി പ്രവേശനം ആവശ്യമാണ്. ഞങ്ങൾക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങൾ സ്വീകരിച്ച ഈ നടപടി ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
റഫാ ആക്രമണം; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam