പുരാവസ്തുക്കള്‍ തേടി വീടിനുള്ളില്‍ കുഴിയെടുത്തു; കിടപ്പുമുറിയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Published : Aug 21, 2022, 08:34 PM ISTUpdated : Aug 21, 2022, 09:32 PM IST
പുരാവസ്തുക്കള്‍ തേടി വീടിനുള്ളില്‍ കുഴിയെടുത്തു; കിടപ്പുമുറിയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Synopsis

55കാരന്റെയും 40കാരിയായ ഭാര്യയുടെയും മൃതദേഹങ്ങള്‍ കുഴിയില്‍ കണ്ടെത്തി. പഴക്കച്ചവടക്കാരനായ ഇയാളും ഭാര്യയും ചേര്‍ന്ന് വീടിനുള്ളില്‍ വലിയ കുഴി നിര്‍മ്മിക്കുകയായിരുന്നു.

കെയ്‌റോ: പുരാവസ്തുക്കള്‍ തിരിഞ്ഞ് വീടിനുള്ളില്‍ കുഴിയെടുത്ത ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഈജിപ്തിലാണ് സംഭവം. പുരാവസ്തുക്കള്‍ ഉണ്ടെന്ന ധാരണയില്‍ വീടിനുള്ളില്‍ വലിയ കുഴി നിര്‍മ്മിക്കുകയായിരുന്നു ഈ കുഴിയില്‍ വീണാണ് ഭര്‍ത്താവും ഭാര്യയും മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഗിസ നഗത്തിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 55കാരന്റെയും 40കാരിയായ ഭാര്യയുടെയും മൃതദേഹങ്ങള്‍ കുഴിയില്‍ കണ്ടെത്തി. പഴക്കച്ചവടക്കാരനായ ഇയാളും ഭാര്യയും ചേര്‍ന്ന് വീടിനുള്ളില്‍ വലിയ കുഴി നിര്‍മ്മിക്കുകയായിരുന്നു. ഒരു നില വീട്ടില്‍ രണ്ട് കുഴികളാണ് ഇത്തരത്തില്‍ ഇവര്‍ നിര്‍മ്മിച്ചത്. ഇതില്‍ കിടപ്പുമുറിയില്‍ നിര്‍മ്മിച്ച കുഴിയില്‍ ദമ്പതികള്‍ വീഴുകയും മരണപ്പെടുകയമായിരുന്നെന്ന് ഇവരുടെ മകന്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മതിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി, 11 ദിവസങ്ങള്‍ക്ക് ശേഷം മരണം

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ് ആഫ്രിക്കന്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചതെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനും കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതിനും നിരവധി സമീപവാസികള്‍ ദൃക്സാക്ഷികളാണ്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്.

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; യുഎഇയില്‍ പ്രവാസി ജയിലില്‍

ഇവരെ ആദ്യം കുവൈത്തി ഹോസ്പിറ്റലിലും പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി. അനധികൃതമായി നിരവധി പേരെ താമസിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ