
മസ്ക്കറ്റ്: കൊവിഡ് 19 കേസുകൾ ഒമാനിൽ പ്രതിദിനം 500 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രി. വൈറസ് ബാധിതരായവരുടെ എണ്ണം ഏപ്രിൽ അവസാനം വർധിക്കും. ഇതിനകം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇവരില്‍ 636 പേർ വിദേശികളെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 കൊവിഡ് 19 വൈറസ് കേസുകൾ ഒമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കിയത്. ഒമാൻ സുപ്രിം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈദി.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൊവിഡ് 19 വൈറസ് ബാധിച്ച ഒരു രോഗിക്ക് പ്രതിദിനം 1000 ഒമാനി റിയാൽ ചിലവുണ്ടെന്നും എല്ലാ പ്രായക്കാർക്കും രോഗം പിടിപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019ല്‍ എത്തി. ഇതിൽ 636 പേർ വിദേശികളും 384 പേർ ഒമാൻ സ്വദേശികളുമാണ്. 176 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam