ഗള്‍ഫിലെ പ്രതിസന്ധി താല്‍ക്കാലികമെന്ന് എംഎ യൂസഫലി

By Web TeamFirst Published May 20, 2020, 11:58 PM IST
Highlights

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകള്‍ ഭീതിയിലായിരുന്നു. എന്നാല്‍, ഗള്‍ഫ് ശക്തമായി തിരിച്ചുവന്നു.
 

ദുബായ്: കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു. പ്രതിസന്ധി തരണം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ലുലു അടക്കമുള്ള റീട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകള്‍ ഭീതിയിലായിരുന്നു. എന്നാല്‍, ഗള്‍ഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ ലക്ഷക്കണക്കിന് പേര്‍ വീണ്ടും എത്തി. അതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

click me!