സൗദിയില്‍ നാലുപേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു; 154 പുതിയ രോഗികളും

By Web TeamFirst Published Apr 3, 2020, 7:27 PM IST
Highlights

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു... 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 23 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 351 ആയി. 154 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.

ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത്  നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ േരാഗം പകര്‍ന്നുകിട്ടിയതാണ്.
 

click me!