കൊവിഡ് 19: സൗദിയില്‍ നാലുപേര്‍ മരിച്ചു, 154 പുതിയ രോഗികള്‍

Published : Apr 03, 2020, 07:16 PM IST
കൊവിഡ് 19: സൗദിയില്‍ നാലുപേര്‍ മരിച്ചു, 154 പുതിയ രോഗികള്‍

Synopsis

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 23 പേര്‍ സുഖം പ്രാപിച്ചു.  

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 23 പേര്‍ സുഖം പ്രാപിച്ചു.  രോഗമുക്തരുടെ എണ്ണം 351 ആയി. 154 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നതായും  സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടിയതാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാർജയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു
റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു