കൊവിഡ് 19: സൗദി അറേബ്യയില്‍ ഇന്ന്‌ നാല് പേര്‍ കൂടി മരിച്ചു, മരണസംഖ്യ 38 ആയി

By Web TeamFirst Published Apr 6, 2020, 8:54 PM IST
Highlights

സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 551 ആയി.  രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1934 പേര്‍ ചികിത്സയില്‍ തുടരുന്നു...
 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചത് നാല് പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 38 ആയി. പുതിയ മരണങ്ങളില്‍ രണ്ടെണ്ണം ജിദ്ദയിലും ഓരോന്ന് വീതം  അല്‍ഖോബാറിലും അല്‍ബദാഇയിലുമാണ് സംഭവിച്ചത്. 60 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2523 ആയി. 

63  പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 551 ആയി.  രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1934 പേര്‍ ചികിത്സയില്‍ തുടരുന്നു. വരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് അപ്‌ഡേറ്റ്‌സിന് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് തിങ്കളാഴ്ച രാവിലെ 9.50ന് 61 പേരുടെ രോഗം സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ് 60 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്.
 

click me!