കൊവിഡ് ഭീതിയിൽ ഇറാഖിലെ ഇന്ത്യൻ തൊഴിലാളികൾ; നാട്ടിലെത്താൻ കേന്ദ്രം കനിയണം

Published : Aug 02, 2020, 09:29 AM ISTUpdated : Aug 02, 2020, 09:35 AM IST
കൊവിഡ് ഭീതിയിൽ ഇറാഖിലെ ഇന്ത്യൻ തൊഴിലാളികൾ; നാട്ടിലെത്താൻ കേന്ദ്രം കനിയണം

Synopsis

 തൊഴിലാളി ക്യാമ്പിൽ ഇത് വരെ 256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ മരിക്കുകയും ചെയ്തു.

ഇറാഖ്: കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും നാട്ടിലേക്ക് എത്താൻ വഴിയില്ലാതെ ആശങ്കയിലാണ് ഇറാഖിലെ ഇന്ത്യൻ തൊഴിലാളികൾ. പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികളാണ് ഇത്തരത്തിൽ ദുരിതത്തിലായിരിക്കുന്നത്. ഇവരിൽ തന്നെ ആയിരത്തിൽ അധികം പേര്‍ മലയാളികളാണ്. 

കർബാല റിഫൈനറി പദ്ധതിയിൽ ജോലിചെയ്യുന്നവരാണ് ഇവരെല്ലാം. നാട്ടിലേക്ക് മടങ്ങാൻ വേണ്ട ഇടപെടൽ കമ്പനി അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നുണ്ട്. തൊഴിലാളി ക്യാമ്പിൽ ഇത് വരെ 256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ മരിക്കുകയും ചെയ്തു.

സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര ഇടപടൽ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ