കുവൈത്തില്‍ 112 പേര്‍ക്കുകൂടി കൊവിഡ്; രോഗം ബാധിച്ചവരില്‍ 79 പേര്‍ ഇന്ത്യക്കാര്‍

Web Desk   | Asianet News
Published : Apr 08, 2020, 05:20 PM IST
കുവൈത്തില്‍ 112 പേര്‍ക്കുകൂടി കൊവിഡ്; രോഗം ബാധിച്ചവരില്‍ 79 പേര്‍ ഇന്ത്യക്കാര്‍

Synopsis

കുവൈത്തില്‍ കൊവിഡ് 19 ബാധിച്ചവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്...  

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നു. 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 885 ആയി. രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം നാനൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു.

ഇതുവരെ 111 പേരാണ് കുവൈത്തില്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 743 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 21 രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കുവൈത്തില്‍ കൊവിഡ് 19 ബാധിച്ചവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു