പ്രളയകാലത്ത് മാത്രം പ്രവാസികളെ മതിയോ? ഇറ്റലിയില്‍ കുടുങ്ങിയ മലയാളി സംഘം വേദനയോടെ ചോദിക്കുന്നു

By Web TeamFirst Published Mar 10, 2020, 11:02 PM IST
Highlights

കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു

റോം: കൊവിഡ് ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘം ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത്. കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാകില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടില്‍ കുടുങ്ങിയിരിക്കുകയാണ് ഇവര്‍.

ഇന്ത്യന്‍ സര്‍ക്കാരാണ് തടസ്സം നില്‍ക്കുന്നതെന്നാണ് വിമാനക്കമ്പനി പറയുന്നതെന്ന് ഇവര്‍ വീ‍ഡിയോയിലൂടെ അഭിപ്രായപ്പെട്ടു. മടങ്ങിയെത്തിയാല്‍ ഐസൊലോഷനില്‍ കിടക്കാന്‍ ആര്‍ക്കും വിരോധമില്ലെന്നും വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രളയകാലത്ത് മാത്രം പ്രവാസികളുടെ സഹായം മതിയോ എന്നും ഇവര്‍ ചോദിച്ചു. 

"

 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!