
മസ്ക്കറ്റ്: ഒമാനിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ ആഗസ്ത് 8 വരെ ലോക്ക്ഡൌൺ തുടരുമെന്ന് ഒമാൻ സുപ്രിം കമ്മറ്റി. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകൾ നിർത്തിവെക്കുവാനും നിർദ്ദേശം.
കഴിഞ്ഞ ഒരു മാസക്കാലമായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഒമാനിൽ രേഖപ്പെടുത്തി വരുന്നത്. ഈ സാഹചര്യത്തിൽ , കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകള്‍ അടച്ചിടുവാൻ ഒമാൻ സുപ്രിം കമ്മറ്റി തീരുമാനിച്ചു.
സമ്പൂർണമായി പതിനഞ്ചു ദിവസം അടച്ചിടുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം. ലോക്ക് ഡൌൺ കാലയളവിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണിവരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും സുപ്രിം കമ്മറ്റി നിരോധിച്ചിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതൽ അടച്ചിടും പോലീസ് പെട്രോളിംഗ് ശക്തമാക്കും.
വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുനാൾ നമസ്കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിർത്തിവെക്കുവാനും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 25 ഇന് ആരംഭിക്കുന്ന ലോക്ക് ഡൌൺ ആഗസ്ത് 8 വരെ തുടരും.
ഇതിനു മുൻപ് മസ്കറ്റ് ഗവര്‍ണറേറ്റ് ലോക്ക് ഡൌൺ മൂലം രണ്ടു മാസം അടച്ചിട്ടിരുന്നു. ദോഫാർ ഗവര്‍ണറേറ്റില്‍ ലോക്ക് ഡൌൺ ഇപ്പോഴും തുടർന്ന് വരികയുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam