
റിയാദ്: സൗദിയിൽനിന്ന് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സുരക്ഷാ - മെഡിക്കൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിന് വിലക്ക്. കൊറോണ വൈറസ് കണ്ടെത്തുന്നതിനും ഇതിൽ നിന്ന് സംരക്ഷണം നേടുന്നതിനും ഉപയോഗിക്കുന്ന മെഡിക്കൽ, ലാബ് ഉൽപ്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാണ് വിലക്ക്.
ഇതിനിടെ വൈറസിനെ പ്രതിരോധിക്കുന്ന മാസ്‌ക്കുകളുടെ വില നിയന്ത്രിക്കാനും ക്ഷാമം അനുഭവപ്പെടാതിരിക്കാനും വാണിജ്യ മന്ത്രാലയം നടപടി തുടങ്ങി. മാസ്‌ക്കുകൾക്കു ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാസ്ക്കുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
കൊറോണ വൈറസ് കണ്ടെത്തുന്നതിനും ഇതിൽ നിന്ന് സംരക്ഷണം നേടുന്നതും ഉപയോഗിക്കുന്ന മെഡിക്കൽ, ലാബ് ഉൽപ്പന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാണ് വിലക്ക് വന്നിരിക്കുന്നത്. വിലക്കുള്ള ഉൽപ്പന്നങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.
രോഗവ്യാപനം തടയുന്നതിന് ഉപയോഗിക്കുന്ന വസ്ത്രം, മാസ്‌ക്കുകൾ, മെഡിക്കൽ സ്യൂട്ടുകൾ, കണ്ണടകൾ, മുഖാവരണം എന്നിവ വാണിജ്യാവശ്യത്തിനു കയറ്റി അയക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ഒപ്പം വ്യക്തികൾ ഇത് വിദേശത്തേക്ക് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇത് കൈവശം വയ്ക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ