സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു

By Web TeamFirst Published Jun 3, 2020, 11:04 PM IST
Highlights

രാജ്യത്തെ വിവിധ ആശുപത്രികളിലായി 22444 ആളുകൾ ചികിത്സയിലുണ്ട്. ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 30 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം. 

2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി. പുതുതായി 2171 പേർക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 91182 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22444 ആളുകൾ ചികിത്സയിലുണ്ട്. ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് 683, ജിദ്ദ 418, മക്ക 279, മദീന 167, ദമ്മാം 133, ത്വാഇഫ് 85, ഖത്വീഫ് 70, അൽഖോബാർ 54, ഹുഫൂഫ് 31, ജുബൈൽ 26, ഖമീസ് മുശൈത് 25, യാംബു 12, അൽമുവയ്യ 12, സബ്യ 12, മുസാഹ്മിയ 12, റാസതനൂറ 10, ഹാഇൽ 8, നജ്റാൻ 8, തബൂക്ക് 8, ദഹ്റാൻ 7, ജീസാൻ 7, ബീഷ 6, അലൈത് 6, അൽനമാസ് 5, സഫ്വ 5, അൽമഹാനി 4, ബേഷ് 4, ശറൂറ 4, അൽഖർജ് 4, വാദി ദവാസിർ 4, ഉംലജ് 4, അൽമുബറസ് 3, ഖുൻഫുദ 3, അബഹ 3, സൽവ 3, ഹഫർ അൽബാത്വിൻ 3, അൽജഫർ 2, മഹായിൽ 2, അൽബഷായർ 2, സബ്ത് അൽഅലായ 2, നാരിയ 2, അബൂ അരീഷ് 2, അൽഅർദ 2, സാംത 2, മഖ്വ 1, അൽമൻദഖ് 1, അൽഗാര 1, ഹനാഖിയ 1, നമീറ 1, ദലം 1, മൈസാൻ 1, ഉമ്മു അൽദൂം 1, ബിലാസ്മർ 1, വാദി ബിൻ ഹഷ്ബൽ 1, അബ്ഖൈഖ് 1, അൽദർബ് 1, അൽഅയ്ദാബി 1, അൽദായർ 1, ദമാദ് 1, ഖുലൈസ് 1, ഹബോന 1, അൽഉവൈഖല 1, ദറഇയ 1, അഫീഫ് 1, ബിജാദിയ 1, ദവാദ്മി 1, അൽറയീൻ 1, സുലൈയിൽ 1, റൂമ 1, റുവൈദ അൽഅർദ് 1 .

click me!