
മനാമ: ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 276,395 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 274,354 പേര്‍ രോഗമുക്തരായി. ആകെ 6,763,961 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 649 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ അഞ്ചു പേര്‍ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam