മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മുനിസിപ്പാലിറ്റിയും റോയൽ ഒമാൻ പൊലീസും സംയുക്തമായി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം തീരദേശ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മസ്‌കറ്റിൽ നിന്ന് അൽ റിയാം റൗണ്ട് എബൗട്ടിലേക്ക് പോകുന്ന ദിശയിലെ വലതുവശത്തെ റോഡാണ് അടയ്ക്കുന്നത്.

ഫെബ്രുവരി 23, വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. റോഡിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നടപടി. ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

Scroll to load tweet…