സൗദിയില്‍ കൊവിഡ് വ്യാപനതോത് കുറയുന്നു

By Web TeamFirst Published Jun 6, 2021, 10:11 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനതോത് ഗണ്യമായ തോതില്‍ കുറയുന്നു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തില്‍ താഴെയായി. 984 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞവരില്‍ 1,185 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,57,546 ആയി. രോഗമുക്തരുടെ എണ്ണം 4,40,644 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,456 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 9,446 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,545 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 210, കിഴക്കന്‍ പ്രവിശ്യ 140, മദീന 73, അസീര്‍ 61, ജീസാന്‍ 59, അല്‍ ഖസീം 37, തബൂക്ക് 15, ഹാഇല്‍ 13, നജ്‌റാന്‍ 12, അല്‍ബാഹ 9, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 3. രാജ്യത്ത് ഇതുവരെ 14,835,236 ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!