ബഹ്റൈനിലെ കൊവിഡ് വ്യാപനം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

By Web TeamFirst Published May 6, 2021, 12:57 PM IST
Highlights

പുതിയ രോഗികളില്‍ 528 പേര്‍ പ്രവാസികളും 903 സ്വദേശികളുമാണ്. 19 പേര്‍ക്ക് യാത്രാ സംബന്ധമായി രോഗബാധയേറ്റു.

മനാമ: ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുപ്പെട്ടു. ചികിത്സയിലായിരുന്ന 1034 പേര്‍ രോഗമുക്തരായി.

94ഉം 71ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശി വനിതകളാണ് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 664 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. പുതിയ രോഗികളില്‍ 528 പേര്‍ പ്രവാസികളും 903 സ്വദേശികളുമാണ്. 19 പേര്‍ക്ക് യാത്രാ സംബന്ധമായി രോഗബാധയേറ്റു.

നിലവില്‍ 11,780 രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 204 പേര്‍ ആശുപത്രികളിലാണ്. ഗുരുതരാവസ്ഥയിലുള്ള 101 പേര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,83,330 പേര്‍ക്ക് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 41,72,056 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

click me!