കൊവിഡ് പ്രതിസന്ധി: ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

By Web TeamFirst Published Aug 2, 2020, 12:57 AM IST
Highlights

ഒമാനിൽ വിദേശികളുടെ  എണ്ണത്തിൽ ഗണ്യമായ കുറവ്. കൊവിഡ്  പ്രതിസന്ധി  പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. വരും മാസങ്ങളിൽ  കൂടുതൽ വിദേശികൾക്കും  തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യതയെന്ന് വിലയിരുത്തൽ.

മസ്കത്ത്: ഒമാനിൽ വിദേശികളുടെ  എണ്ണത്തിൽ ഗണ്യമായ കുറവ്. കൊവിഡ്  പ്രതിസന്ധിയാണ്  പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. വരും മാസങ്ങളിൽ  കൂടുതൽ വിദേശികൾക്കും  തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യതയെന്ന് വിലയിരുത്തൽ.

ഒമാന്റെ  ഇപ്പോഴത്തെ ഇപ്പോഴത്തെ  ജനസംഖ്യ  4536,938 ആണ്.  2017 ഇൽ  46. 7 ലക്ഷമായിരുന്നു   രാജ്യത്തെ ജനസംഖ്യ. ഇതിൽ 21  ലക്ഷവും വിദേശികളായിരുന്നു. 2018-ൽ   വിദേശികളുടെ എണ്ണം  20  ലക്ഷമായി കുറഞ്ഞു.  2019  ഡിസംബറിൽ 1,974,598   വിദേശികൾ ആയിരുന്നു  ഒമാനിൽ ഉണ്ടായിരുന്നത്.

ഇത്  2020  മാർച്ച് മാസം ആയത് തോടു കൂടി  1,941,369 ആയി  കുറഞ്ഞുവെന്നും   ഒമാൻ ദേശിയ സ്ഥിതി വിവര  മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ  ഈ കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ്  വിദേശികളുടെ   എണ്ണത്തിൽ  ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്.

ഈ  മാസങ്ങളിൽ 82000  വിദേശികൾ ഒമാനിൽ  നിന്നും മടങ്ങി   പോയതായിട്ടാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ അവസാനം വരെയുള്ള കണക്കുകൾ  അനുസരിച്ച്, 6 ,38,059  ഇന്ത്യക്കാർ ഉൾപ്പടെ  18,11,619  വിദേശികളാണ്  നിലവിൽ ഓമനിലുള്ളത്.

കൊവിഡ് പ്രതിസന്ധി യാണ് പ്രവാസികളുടെ മടങ്ങിപ്പോക്കിന്  പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ്  മൂലം ധാരാളം  നിർമാണ  കമ്പനികളും   വ്യപാര സ്ഥാപനങ്ങളും  അടച്ചിടേണ്ടി വന്നു. ഇത് തൊഴിൽ മേഖലയെ  സാരമായി   ബാധിക്കുകയും ചെയ്തു.

click me!