സൗദി അറേബ്യയിൽ കൊവിഡ് മരണനിരക്ക് വീണ്ടും കുറഞ്ഞു

By Web TeamFirst Published Dec 25, 2020, 6:40 PM IST
Highlights

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2920 പേരാണ്. ഇതിൽ 376 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. ഒമ്പത് പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. 207 പേർ കൂടി സുഖം പ്രാപിച്ചു.   178 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2920 പേരാണ്. ഇതിൽ 376 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 44,  മക്ക 31, മദീന 31, കിഴക്കൻ പ്രവിശ്യ 29,  അസീർ 9, തബൂക്ക് 9, വടക്കൻ മേഖല 7, ഖസീം 6, അൽബാഹ 4, അൽജൗഫ് 3, ഹാഇൽ 3, നജ്റാൻ 1, ജീസാൻ 1.

click me!