സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് മരണസംഖ്യ 6 ആയി കുറഞ്ഞു

Published : Jan 07, 2021, 07:16 PM IST
സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് മരണസംഖ്യ 6 ആയി കുറഞ്ഞു

Synopsis

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 108 പേർക്ക് പുതിയതായി കൊവിഡ് ബാധ  സ്ഥിരീകരിച്ചു. 138 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,485ഉം രോഗമുക്തരുടെ എണ്ണം  3,55,037 ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു. 

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക്  97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 48,  മക്ക 24, കിഴക്കൻ പ്രവിശ്യ 15, വടക്കൻ അതിർത്തി മേഖല 7, മദീന 3, തബൂക്ക് 3, ജീസാൻ 2, നജ്റാൻ 2, അസീർ 2, ഖസീം 1, ഹാഇൽ 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പബ്ബിന് മുന്നിൽ വച്ച് നടപ്പാതയിലൂടെ പോയിരുന്നവർക്ക് നേരെ കാർ ഓടിച്ച് കയറ്റി, ഡെർബിയിൽ ഇന്ത്യക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി
ഇന്ത്യയിൽ 8850 കോടിയുടെ നിക്ഷേപത്തിന് യുഎഇ; സമ്മാൻ കാപിറ്റൽ യുഎഇയുടെ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുക്കും