
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 3500 കടന്നു. ബുധനാഴ്ച 36 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ 3506 പേര്‍ മരിച്ചു. 1363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 302686 ആയി. പുതുതായി 1180 പേര്‍ കൂടി സുഖം പ്രാപിച്ച് ആകെ രോഗമുക്തി കേസ് 274091 ആയി.
രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.6 ശതമാനത്തിലെത്തി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 25089 പേര്‍ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയില്‍ അവശേഷിക്കുന്നത്. ഇതില്‍ 1725 പേരുടെ നില ഗുരുതരമാണ്. അവര്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. മരണനിരക്ക് കുറയാത്തത് ആശങ്കയായി മാറിയിട്ടുണ്ട്. രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമാണ്. ബുധനാഴ്ച റിയാദ് 6, ജിദ്ദ 2, മക്ക 3, ദമ്മാം 2, ഹുഫൂഫ് 1, ത്വാഇഫ് 5, മുബറസ് 3, ഖമീസ് മുശൈത്ത് 2, ബുറൈദ 1, ജുബൈല്‍ 1, അല്‍റസ് 3, അബൂഅരീഷ് 1, അയൂണ്‍ 1, അല്‍ബാഹ 2, അല്‍മദ്ദ 1, ഖൈസൂമ 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജീസാനിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 109. മക്കയില്‍ 106ഉം മദീനയില്‍ 57ഉം ജിദ്ദയില്‍ 56ഉം ഹഫര്‍ അല്‍ബാത്വിനില്‍ 52ഉം റിയാദില്‍ 49ഉം ഹുഫൂഫില്‍ 48ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാജ്യത്ത് 61,067 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,439,484 ആയി.
യുഎഇയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam