24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി: യുഎഇയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 113 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65,341 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 367 ആയി. 58,022 ആണ് ആകെ രോഗം ഭേദമായവരുടെ എണ്ണം. നിലവില്‍ 6,952 പേരാണ് ചികിത്സയിലുള്ളത്. 72,000 ത്തിലധികം കൊവിഡ് പരിശോധനകള്‍ പുതുതായി നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു. 
ഒമാനില്‍ കൊവിഡ് മരണം 600 കടന്നു