കൊവിഡ് ബാധിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published May 8, 2020, 1:31 PM IST
Highlights
  • കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി.
  • കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 

ദുബായ്: കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി. ദുബായ് അല്‍സഹ്‌റ ആശുപത്രിയിലാണ് 25കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മെയ് രണ്ടിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 19നായിരിക്കും പ്രസവം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ പ്രസവിക്കുകയായിരുന്നു. യുവതിയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയാണുള്ളത്. കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അല്‍സഹ്‌റ ആശുപത്രി അധികൃതര്‍ പറഞ്ഞതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ കൊവിഡ് ബാധിച്ച നവജാതശിശുവും അമ്മയും രോഗമുക്തരായി 


 

click me!