
അബുദാബി: ക്വാറന്റീന്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് രോഗിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
നിയമം ലംഘിച്ചവര്‍ക്ക് അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാറി ജീവിക്കാന്‍ സന്നദ്ധരാകണമെന്ന് പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അഹ്‍മദ് സഈദ് അല്‍ നഊര്‍ പറഞ്ഞു. ഇതിനകം 26 തരം നിയമലംഘനങ്ങള്‍ക്ക് 2,486 പിഴകള്‍ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പിഴ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam