ഒമാനില്‍ കൊവിഡ് ബാധിതര്‍ 3000 കടന്നു

By Web TeamFirst Published May 8, 2020, 3:48 PM IST
Highlights

ഒമാനില്‍ ഇതുവരെ കൊവിഡ് 19 വൈറസ് ബാധ മൂലം 15 പേരാണ് മരിച്ചത്.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍  ഒമാന്‍ സ്വദേശികളുമാണ്.

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം  3112ലെത്തിയെന്നും 1025 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഒമാനില്‍ ഇതുവരെ കൊവിഡ് 19 വൈറസ് ബാധ മൂലം 15 പേരാണ് മരിച്ചത്.

കൊവിഡ് ബാധിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി
 

click me!