ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

By Web TeamFirst Published Jul 25, 2020, 10:53 AM IST
Highlights


യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയും എമിറേറ്റ്സും ഇത്തിഹാദും അടക്കമുള്ള വിമാന കമ്പനികളും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തിറക്കി. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ടാണ് ആവശ്യം. 

ദുബായ്: ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ യുഎഇ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐ.സി.എം.ആര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ടാണ് ഹാജരാക്കേണ്ടത്. ഇതോടൊപ്പം ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ യുഎഇയിലേക്ക് വരുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുള്ളവരായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയും എമിറേറ്റ്സും ഇത്തിഹാദും അടക്കമുള്ള വിമാന കമ്പനികളും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തിറക്കി. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ടാണ് ആവശ്യം. 12 വയസില്‍ താഴെയുള്ള കുട്ടികളെയും കാര്യമായ ശാരീരിക വൈകല്യമുള്ളവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

പ്രിന്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്നും ഫോണില്‍ ലഭ്യമാവുന്ന ഇലക്ട്രോണിക് പതിപ്പ് സ്വീകാര്യമാവില്ലെന്നും എമിറേറ്റ്സ് വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് ഈ മാസം 26 വരെയാണ് യുഎഇയിലേക്ക് മടങ്ങാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇത് ദീര്‍ഘിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളിലേറെയും  

click me!