പ്രവാസി യുവാവില്‍ നിന്ന് കൊവിഡ് ബാധിച്ചത് 12 സഹപ്രവര്‍ത്തകര്‍ക്ക്

Published : Aug 14, 2021, 10:47 AM ISTUpdated : Aug 14, 2021, 12:25 PM IST
പ്രവാസി യുവാവില്‍ നിന്ന് കൊവിഡ് ബാധിച്ചത് 12 സഹപ്രവര്‍ത്തകര്‍ക്ക്

Synopsis

കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 5-11 വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ 28 വയസ്സുള്ള പ്രവാസിയില്‍ നിന്ന് രോഗം ബാധിച്ചത് 12 സഹപ്രവര്‍ത്തകര്‍ക്ക്. നാല് വ്യത്യസ്ത താമസസ്ഥലങ്ങളില്‍ കഴിയുന്നവരാണ് ഇവര്‍.

കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 5-11 വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 119 ആയി ഉയര്‍ന്നു. ഇതിന് മുമ്പത്തെ ആഴ്ച 110 ആയിരുന്നു. ആകെ 834 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത 715 പ്രാദേശിക കേസുകളില്‍  318 പേര്‍ പ്രവാസികളും  516 പേര്‍ സ്വദേശികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം