ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി; യുഎഇയില്‍ കൊവിഡ് രോഗി അറസ്റ്റില്‍

By Web TeamFirst Published Sep 19, 2020, 8:22 PM IST
Highlights

ഹോം ക്വാറന്റീന്‍ അടക്കമുള്ള മുന്‍കരുതലുകള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ 50,000 ദിര്‍ഹം വരെ പിഴ അടയ്‍ക്കേണ്ടി വരുമെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ഷാര്‍ജ: ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് രോഗിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും വീണ്ടും പുറത്തിറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹോം ക്വാറന്റീന്‍ അടക്കമുള്ള മുന്‍കരുതലുകള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ 50,000 ദിര്‍ഹം വരെ പിഴ അടയ്‍ക്കേണ്ടി വരുമെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊവിഡ് പോസിറ്റീവ് ആയവര്‍ സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും സ്വന്തം മാറി നില്‍ക്കേണ്ടത് അവരുടെ നിയമപരമായ ബാധ്യതയാണെന്ന് ബ്രിഗേഡിയര്‍ ഡോ. അഹ്‍മദ് സഈദ് അറിയിച്ചു.

click me!