യുവതിയില്‍ നിന്ന് കൊവിഡ് പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്

By Web TeamFirst Published Dec 4, 2020, 9:23 AM IST
Highlights

ഇവരെല്ലാം യുവതിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ച 27കാരിയില്‍ നിന്ന് രോഗം പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്. യുവതിയുടെ ബന്ധുക്കള്‍ക്കുള്‍പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ യുവതിയുടെ ഭര്‍ത്താവ്, മകള്‍, മകന്‍, ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെല്ലാം യുവതിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവതിയില്‍ നിന്ന് കൊവിഡ് പകര്‍ന്നവരുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ഇതില്‍ രണ്ട് പേരില്‍ നിന്ന് മറ്റ് മൂന്ന് പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ദ്വിതീയ സമ്പര്‍ക്കം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതേ ക്ലസ്റ്ററില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10 ആയി. അതേസയം 51കാരനായ ബഹ്‌റൈന്‍ സ്വദേശിയില്‍ നിന്ന് അഞ്ച് കുടുംബങ്ങളിലെ 10 പേര്‍ക്ക് കൊവിഡ് പകര്‍ന്നതായി കണ്ടെത്തി. എല്ലാവരും ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പട്ടവരാണ്. 
 

click me!