സൗദി അറേബ്യയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ്

Published : Dec 03, 2020, 11:34 PM IST
സൗദി അറേബ്യയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4291 ആയി കുറഞ്ഞു. ഇതില്‍ 607 പേര്‍ മാത്രമാണ് ഗുരുതര നിലയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ 230 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 11 പേര്‍ കൂടി മരിച്ചു. 368 പേര്‍ കൊവിഡ് മുക്തരായി. ആകെ  കൊവിഡ് കേസുകളുടെ എണ്ണം 358102 ആയി. രോഗമുക്തരുടെ ആകെ എണ്ണം 347881 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5930 ആണ്. 

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4291 ആയി കുറഞ്ഞു. ഇതില്‍ 607 പേര്‍ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ്  മുക്തി നിരക്ക് 97.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ്  കേസുകള്‍: റിയാദ് 78, മക്ക 42, കിഴക്കന്‍ പ്രവിശ്യ 29, മദീന 20, അസീര്‍ 13, ഖസീം 12, ഹാഇല്‍ 9, അല്‍ബാഹ 8, തബൂക്ക് 7, വടക്കന്‍ അതിര്‍ത്തി മേഖല 6, നജ്‌റാന്‍ 6,  അല്‍ജൗഫ് 4, ജീസാന്‍ 3. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം