സൗദിയിൽ ഇന്ന് കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

By Web TeamFirst Published May 11, 2021, 8:49 PM IST
Highlights

രാജ്യത്ത് ഇതുവരെ  4,28,369 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 4,12,102 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,098 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,169 പേരാണ് ചികിത്സയിലുള്ളത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ പ്രതിദിന കണക്ക് ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. 1286 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. 999 പേർക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 13 പേർ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മരിച്ചു. 

രാജ്യത്ത് ഇതുവരെ  4,28,369 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 4,12,102 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,098 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,169 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,358 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 352, മക്ക 260, കിഴക്കൻ പ്രവിശ്യ 120, മദീന 54, അസീർ 50,  ജീസാൻ 47, അൽഖസീം 31, തബൂക്ക് 25, നജ്റാൻ 17, ഹായിൽ 16, അൽബാഹ 12, വടക്കൻ തിർത്തി മേഖല 8, അൽ ജൗഫ് 7.

click me!