UAE Covid Report : കൊവിഡ്: യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു, പുതിയ കേസുകള്‍ ആയിരത്തില്‍ താഴെ

Published : Feb 20, 2022, 04:52 PM ISTUpdated : Feb 20, 2022, 04:58 PM IST
UAE Covid Report : കൊവിഡ്: യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു, പുതിയ കേസുകള്‍ ആയിരത്തില്‍ താഴെ

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,38,195 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391  പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,38,195 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,74,607 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  8,18,381 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,294 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,932 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  

 

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. 

മനാമ: ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ (Covid restrictions) അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (Bahrain International Airport) എത്തുന്നവര്‍ക്ക് ഞായറാഴ്‍ച മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീനും (Precautionary quarantine) ഒഴിവാക്കി.

രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്‍സ് നല്‍കിയ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം