
ഷാര്‍ജ: ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാളുകളിലും സിനിമാ തീയറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിവാഹ ഹാളുകളില്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കും. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ആകെ ആളുകളുടെ എണ്ണം 300 കവിയാന്‍ പാടില്ല. അതിഥികളെല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. എക്സിബിഷനുകളിലും സാമൂഹിക, സാംസ്‍കാരിക, കലാ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ആറ് മാസത്തിനിടെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇതിന് പുറമെ പരിപാടി നടക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കുകയും വേണമെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam