ഹാന്റ് ബാഗില്‍ ഒന്നര കിലോ മയക്കുമരുന്നുമായി പിടിയില്‍; നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നതാണെന്ന് മൊഴി

By Web TeamFirst Published Aug 26, 2021, 5:41 PM IST
Highlights

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗേജ് പരിശോധിച്ചെങ്കിലും നിരോധിത വസ്‍തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ കൈയിലുണ്ടായിരന്ന പ്ലാസിറ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ ചില ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഉള്ളതായി കണ്ടെത്തുകയായിരുന്നു.

ദുബൈ: 1.7 കിലോഗ്രാം മയക്കുമരുന്നുമായി ദുബൈയില്‍ പിടിയിലായ 58 വയസുകാരനെതിരെ നടപടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കഞ്ചാവ് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കേസ് കോടതിയുടെ പരിഗണയ്‍ക്ക് അയച്ചു.

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗേജ് പരിശോധിച്ചെങ്കിലും നിരോധിത വസ്‍തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ കൈയിലുണ്ടായിരന്ന പ്ലാസിറ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ ചില ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഉള്ളതായി കണ്ടെത്തുകയായിരുന്നു.

നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നുവിട്ടതാണെന്നും ദുബൈില്‍ വെച്ച് ഒരാള്‍ക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശമെന്നും ഇയാള്‍ പറഞ്ഞു. ബാഗിലുള്ളത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മയക്കുമരുന്ന് കൈവശം വെച്ചതിനും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനുമാണ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ജയില്‍ ശിക്ഷയും പിഴയും നല്‍കുന്നതിനൊപ്പം നാടുകടത്തുകയും വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!