യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം

Published : Aug 30, 2021, 10:50 PM IST
യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം

Synopsis

രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. 

അബുദാബി: യുഎഇയിലുടനീളം പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്‍ക്ക് ഈടാക്കുക. സ്‍കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) അറിയിച്ചു. 

രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സേഹ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. സ്‍കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മടക്കം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്‍റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ പരിശോധന.

ശനിയാഴ്‍ച മുതല്‍ വ്യാഴാഴ്‍ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയും വെള്ളിയാഴ്‍ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയുമായിരിക്കും സേഹയുടെ സ്ക്രീനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകളില്ലാതെ പരിശോധനയ്‍ക്ക് എത്താം. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങള്‍ ഇവയാണ്.

  • Seha Drive-Through Screening Centre-Zayed Sports City
  • Seha Drive-Through Screening Centre-Al Bahia
  • Seha Drive-Through Screening Centre-Al Manhal, Abu Dhabi
  • Seha Drive-Through Screening Centre-Al Shamkha, Abu Dhabi

  • Seha Drive-Through Screening Centre-Asharej
  • Seha Drive-Through Screening Centre-Al Hili
  • Seha Drive-Through Screening Centre-Al Sarouj, Al Ain
  • Seha Drive-Through Screening Centre-Al Aamerah

  • Seha Drive-Through Screening Centre-Ghayathi
  • Seha Drive-Through Screening Centre-Liwa
  • Seha Drive-Through Screening Centre-Delma
  • Seha Drive-Through Screening Centre–Madinat Zayed
  • Seha Drive-Through Screening Centre–Al Mifra
  • Seha Drive-Through Screening Centre–Al Sila

  • National Screening Centre-Mina Rashed
  • National Screening Centre-City Walk, Dubai
  • National Screening Centre-Al Khawaneej

  • National Screening Centre-Sharjah
  • National Screening Centre-Umm Al Quwain

  • National Screening Centre-Ajman

  • National Screening Centre-Ras Al Khaimah

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യ ഓഫ് വണ്ടേഴ്സ്', കുവൈത്തിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ ക്യാമ്പയിന് തുടക്കമായി
125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്‍റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ