പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിങ്ങ് ഡിപ്പാർട്മെന്റിൽ സീനിയർ ടെക്നീഷൻ ആയിരുന്നു. ഭാര്യ: സുഷമ. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി.
Add Asianetnews as a Preferred Source



