ഈ വർഷം ഹജ്ജ് തീർത്ഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധം

By Web TeamFirst Published Mar 21, 2021, 11:08 PM IST
Highlights

വിദേശങ്ങളിൽ നിന്നുള്ള  തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം എത്തേണ്ടത്. 

റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്തെ ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്ന് കൊവിഡ് വാക്സിൻ  സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രഖ്യാപിച്ചിരുന്നു. 

വിദേശങ്ങളിൽ നിന്നുള്ള  തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം എത്തേണ്ടത്. സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.

click me!