
ദുബൈ: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ദുബൈയില്‍ സിനോഫാം, ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിനുകളാണ് സൗജന്യമായി നല്‍കി വരുന്നത്. ദുബൈയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചും അറിയാം...
ദുബൈയില്‍ സിനോഫാം വാക്സിന്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍
∙അൽ ഫുത്തൈം ഹെൽത്ത് ഹബ്
∙അൽ ഗർഹൂദ് പ്രൈവറ്റ് ആശുപത്രി
∙ അല്‍ സഹ്റ ആശുപത്രി
∙അമേരിക്കൻ ഹോസ്പിറ്റൽ
∙ആസ്റ്റർ ആശുപത്രി
∙ബർജീൽ ആശുപത്രി
∙കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ
∙ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ
∙ഇന്റർനാഷനൽ മോഡേൺ ഹോസ്പിറ്റൽ
∙കിങ്സ് കോളജ് ഹോസ്പിറ്റൽ
∙മെഡികെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ
∙മെഡി ക്ലിനിക്
∙എൻഎംസി റോയല്‍ ഹോസ്പിറ്റൽ
∙പ്രൈം ഹോസ്പിറ്റൽ
∙സൗദി ജർമൻ ഹോസ്പിറ്റൽ
∙വാലിയന്റ് ഹെൽത് കെയർ
∙വി ഐപി ഡോക്ടർ 247 ഡിഎംസിസി
ദുബായ് ഹെൽത്ത് അതോറിറ്റി സെന്‍ററുകള്‍
∙അൽ മൻഖൂൽ ഹെൽത്ത് സെന്റർ
∙അൽ സഫാ ഹെൽത്ത് സെന്റർ
∙നാദ് അൽ ഹമാർ ഹെൽത്ത് സെന്റർ
∙അല്‍ തവാർ ഹെൽത്ത് സെന്റർ
ഫൈസർ വാക്സിൻ ലഭിക്കുന്ന ദുബൈ ഹെൽത്ത് സെന്ററുകൾ
∙വൺ സെൻട്രൽ കൊവിഡ് 19 വാക്സിനേഷൻ സെന്റർ
∙അൽ ബർഷ ഹെൽത്ത് സെന്‍റർ
∙സഅബീൽ ഹെൽത്ത് സെന്റർ
∙ദുബൈ ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷൻ
∙അൽ ബർഷ ഹാൾ വാക്സിനേഷൻ സെന്റർ
∙അൽ മിസ്ഹർ ഹെൽത്ത് സെന്റർ
∙അപ് ടൗൺ ഒക്യുപേഷനൽ ഹെൽത്ത് സ്ക്രീനിങ് സെന്റർ
∙അൽ ഗർഹൂദ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ(ഈ മാസം 10ന് ശേഷം)
∙അൽ തവാർ ഡയോലിസിസ് സെന്റർ(ഈ മാസം 10ന് ശേഷം)
വാക്‌സിന്‍ ലഭിക്കാനുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ മെഡിക്കല്‍ റെക്കോര്‍ഡ്(എംആര്‍എന്‍)ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഡിഎച്ച്എ വെബ്‌സൈറ്റ് (www.dha.gov.ae) സന്ദര്‍ശിക്കുകയോ നേരിട്ട് പ്രവേശിക്കുകയോ ചെയ്യാം. എമിറേറ്റ്‌സ് ഐഡി വിവരം നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് എസ്എംഎസ് ആയി പാസ്വേഡും എംആര്‍എന്‍ നമ്പരും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 600 522222.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam