
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ സമയം ചുരുക്കി. മെയ് 31 മുതല്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ. പൂര്‍ണ കര്‍ഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ് 30ന് അവസാനിക്കും.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ സമയം ചുരുക്കിയത്. അതേസമയം പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയില്ല. ഖൈത്താന്‍, ഫര്‍വാനിയ, ഹവല്ലി എന്നീ പ്രദേശങ്ങളെ കൂടി ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനിച്ചതാണ് മറ്റൊരു പ്രധാന കാര്യം. ജലീബ് അല്‍ ശുയൂഖ്, മഹബൂല എന്നീ പ്രദേശങ്ങള്‍ ഐസൊലേറ്റ് ചെയ്യുന്നത് തുടരും.
വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് മൂന്ന് സർവീസുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam