ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കുടുങ്ങി

Published : Apr 15, 2025, 04:59 PM IST
ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കുടുങ്ങി

Synopsis

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് പരിശോധനകൾ നടത്തിയത്. 

ജിദ്ദ: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സകാത്-നികുതി കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ശീ​തീ​ക​രി​ച്ച ചി​ക്ക​ൻ റ​ഫ്രി​ജ​റേ​ഷ​ൻ യൂ​നി​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ കണ്ടെത്തിയത്. 

ക​പ്പ​ലി​ലു​ള്ള ച​ര​ക്കി​ൽ റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും നേരിട്ടും നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വിദഗ്ധമായി ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്.

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളോ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളോ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ അ​തോ​റി​റ്റി നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് അതോറിറ്റി സുരക്ഷാ പരിശോധനകൾ കര്‍ശനമായി നടത്തുന്നുണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ ഏ​തെ​ങ്കി​ലും ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1910 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ, 009661910 എ​ന്ന അ​ന്താ​രാ​ഷ്​​ട്ര ന​മ്പ​റി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Read Also -  വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു
റമദാൻ വ്രതാരംഭം, തീയതി പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസ്, ഔദ്യോഗിക സ്ഥിരീകരണം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ