പാര്‍സലിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

By Web TeamFirst Published Feb 18, 2021, 5:48 PM IST
Highlights

മരുന്നുകള്‍ രാജ്യത്തേക്ക് അയച്ച പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനെതിരെ കസ്റ്റംസ് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിവരികയാണ്. 

ദോഹ: നിരോധിത മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 50 ഗുളികകളാണ് പിടികൂടിയ പാര്‍സലിലുണ്ടായിരുന്നത്. എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്.

മരുന്നുകള്‍ രാജ്യത്തേക്ക് അയച്ച പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനെതിരെ കസ്റ്റംസ് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിവരികയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സദാ സജ്ജമാണെന്നും കസ്റ്റംസ് അറിയിച്ചു.

click me!