
കുവൈത്ത് സിറ്റി: കുവൈത്തിൽ വമ്പൻ മയക്കുമരുന്ന് വേട്ട. ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്നാണ് ഏകദേശം 33 കിലോഗ്രാം ഹാഷിഷും 17 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആവശ്യമായ കസ്റ്റംസ് നടപടിക്രമങ്ങൾ സ്വീകരിക്കുകയും, പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തതായി കസ്റ്റംസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam