വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങി; യാത്രക്കാരന്‍റെ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആറുകിലോയിലേറെ കഞ്ചാവ്

Published : May 31, 2026, 04:38 PM ISTUpdated : May 31, 2026, 04:40 PM IST
 cannabis

Synopsis

മസ്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആറുകിലോയിലേറെ കഞ്ചാവ്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.179 കിലോ കഞ്ചാവാണ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെടുത്തത്. യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിൽ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ 12 കിലോഗ്രാം മെത്ത് (ഷാബു) രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും എക്‌സ്‌കവേറ്ററുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കസ്റ്റഡിയിലെടുത്തതായും പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2026ലെ വിവരാവകാശ പുരസ്‌കാരം സുപ്രീം കോടതി അഭിഭാഷകൻ ഡോ.ജോസ് ഏബ്രഹാമിന്
എബോള ഭീതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി