
അബുദാബി: യുഎഇയില്‍ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ കാലവസ്ഥയായിരിക്കും. 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനില.
കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ പ്രാദേശിക സമയം ഉച്ചയ്‍ക്ക് 1.45നാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഇന്ന് കുറഞ്ഞ താപനില 18നും 24നും ഇടയിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ ഐനിലെ അല്‍ റക്നയിലായിരുന്നു രാജ്യത്തെ ഏറ്റവും താഴ്‍ന്ന താപനില രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 6.30ന് ഇവിടെ 11.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ അന്തരീക്ഷ താപനില.
അടുത്ത ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലുമായിരിക്കും. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. കാറ്റിന്റെ വേഗത പരമാവധി 30 കിലോമീറ്ററായി ഉയരാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam