സൗദിയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി

Web Desk   | Asianet News
Published : Feb 07, 2020, 02:32 PM ISTUpdated : Feb 07, 2020, 02:33 PM IST
സൗദിയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി

Synopsis

തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്​. മാഹി സ്വദേശികളായ രണ്ട്​ കുടുംബങ്ങൾ ഉംറ നിർവഹിച്ച്​ റിയാദിലേക്ക് മടങ്ങുന്നതിനിടയിൽ ജിദ്ദ എക്​സ്​പ്രസ്​ വേയിൽ ഹുമയാത്ത്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇവരുടെ വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.

റിയാദ്: ഉംറ കഴിഞ്ഞ്​ മടങ്ങുമ്പോൾ വാഹനം മറിഞ്ഞ്​ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി. മാഹി സ്വദേശികളായ ഷമീം മുസ്തഫ (40), ഷമീമി​ന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകൻ അർഹാം (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്​ച റിയാദ്​ എക്​സിറ്റ്​ 15ലെ അൽരാജ്​ഹി മസ്​ജിദിൽ മയ്യിത്ത് നിസ്കാരത്തിന്​ ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ നസീം മഖ്ബറയിൽ ഖബറടക്കിയത്.

തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്​. മാഹി സ്വദേശികളായ രണ്ട്​ കുടുംബങ്ങൾ ഉംറ നിർവഹിച്ച്​ റിയാദിലേക്ക് മടങ്ങുന്നതിനിടയിൽ ജിദ്ദ എക്​സ്​പ്രസ്​ വേയിൽ ഹുമയാത്ത്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇവരുടെ വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഷമീമും കുടുംബവും സുഹൃത്തായ അമീനും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്​. ഷമീമും അമീനിന്റെ മകൻ അർഹാമും സംഭവസ്ഥലത്ത്​ മരിച്ചു. ഷമീമിന്റെ ഭാര്യയും റിയാദിലെ എരിത്രിയൻ സ്‌കൂളിലെ അധ്യാപികയുമായ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക്​ സാരമായി പരിക്കേറ്റിരുന്നു. ഇവരെ റിയാദിലെ ശുമൈസി ജനറൽ ആശുപ്രത്രിയിൽ ചികിത്സയിലാണ്​.

അഷ്മിലയെ ശസ്ത്രക്രിയകൾക്ക്​ വിധേയമാക്കി. ഷാനിബക്ക് കഴുത്തിനാണ് പരിക്കേറ്റത്. ഇരുവരെയും സ്‌ട്രെച്ചറിൽ കൊണ്ട് വന്നു പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കാണിച്ചു. ഷാനിബയുടെ മകനാണ് മരിച്ച നാല് വയസുകാരനായ അഹ്റാം. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീക്ക് തുവ്വൂർ, സാമൂഹിക പ്രവർത്തകരായ നിഹ്​മത്ത്, ഖമർ എന്നിവരും മാഹി കൂട്ടായ്​മയുടെ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. റിയാദിലെ മാഹി കൂട്ടായ്​മയുടെ ട്രഷററായിരുന്നു മരിച്ച ഷമീം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ