കുവൈത്തിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

Published : May 04, 2021, 10:57 AM IST
കുവൈത്തിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

Synopsis

സംഭവം കൊലപാതകമാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ ദുരൂഹത നീക്കാന്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവം കൊലപാതകമാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ